തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ഭാര്യയെ ഒഴിവാക്കിയില്ലെങ്കിൽ വധിക്കുമെന്ന് ഇന്ത്യക്കാരനെ ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ

ദുബൈ: ഇന്ത്യക്കാരന്‍ സ്വന്തം ഭാര്യയെ ഒഴിവാക്കിയില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ശ്രീലങ്കക്കാരൻ ദുബൈ പോലീസ് പിടിയിലായി. വാട്സപ്പിലായിരുന്നു ഇയാൾ വധ ഭീഷണി മുഴക്കി സന്ദേശമയച്ചത്.

ഇന്ത്യക്കാരൻ മാനേജർ തസ്തികയിൽ ജോലി ചെയ്യുന്ന അതേ സ്ഥാപനത്തിൽ കുക്കായിട്ടായിരുന്നു ശ്രീലങ്കക്കാരനും ജോലി ചെയ്തിരുന്നത്.

ഭീഷണി സന്ദേശം ലഭിച്ച ഇന്ത്യക്കാരൻ അല്‍ റഫ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിർന്നു. ബ്ളാക്ക് മെയിലിംഗിനും ഭീഷണിപ്പെടുത്തിയതിനും അവിഹിത ലൈംഗിക ബന്ധത്തിനും ഇയാൾക്കെതിരെ കേസ് ചാർജ്ജ് ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്