20 രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് സൗദി സ്പോൺസർക്കൊപ്പം കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്ക്
20 രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് സൗദി സ്പോൺസർക്കൊപ്പം കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്കുള്ളതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സൗദി എംബസിക്ക് നൽകിയ ലിസ്റ്റിൽ വ്യകതമാക്കുന്നു.
കെനിയ, ഉഗാണ്ട, നൈജീരിയ, ടോഗോ, സെനഗൽ(സ്ത്രീകൾ), മലാവി, ഭൂട്ടാൻ, ഛാഡ്, സിയറലിയോൺ, നൈജർ, ജബൂത്തി, എത്യോപ്യ, ബുർകിന ഫാസൊ, താൻസാനിയ, ഗാംബിയ, സിംബാവെ, മഡഗാസ്കർ, ഗിനിയ, ഗിനിയ ബിസ്സു, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്കാണു കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്ക്.
2019 ഫെബ്രുവരി നാലിനായിരുന്നു ഇത് സംബന്ധിച്ച ലിസ്റ്റ് സൗദി എംബസിക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa