ഉംറ നിർവ്വഹിച്ച് മടങ്ങാനിരിക്കെ മലയാളി തീർഥാടക മക്കയിൽ മരിച്ചു
ഉംറ കർമ്മങ്ങൾ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കവേ മലയാളി തീർഥാടക മക്കയിൽ കുഴഞ്ഞ് വീണു മരിച്ചു.
കോഴിക്കോട് വെള്ളിമാടു കുന്ന് സ്വദേശി പരേതനായ കളത്തിങ്ങൽ മുഹമ്മദിൻ്റെ ഭാര്യ ആമിന(72) യാണു മക്കയിൽ കുഴഞ്ഞ് വീണു മരിച്ചത്.
ഉംറ കർമ്മങ്ങൾക്ക് ശേഷം വിട വാങ്ങൽ ത്വവാഫ് നിർവ്വഹിച്ച ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണു മരണം സംഭവിച്ചത്.
മയ്യിത്ത് മക്കയിൽ തന്നെ ഖബറടക്കി. മകൾക്കും മരു മകനുമൊപ്പമായിരുന്നു ഉംറക്കായി എത്തിയിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
