Tuesday, September 24, 2024
Saudi ArabiaTop Stories

മദീന റൗളയിലേക്കുള്ള സ്ത്രീകളുടെ സന്ദർശന സമയത്തിൽ മാറ്റം

മദീന: മദീനയിൽ സ്ത്രീകൾക്ക് റൗള സന്ദർശിക്കുന്നതിനുള്ള സമയത്തിൽ മാറ്റം വരുത്തിയതായി ഹറം കാര്യ വകുപ്പ് വ്യക്തമാക്കി.

സൂര്യോദയം മുതൽ ളുഹർ നമസ്ക്കാരത്തിൻ്റെ ഒരു മണിക്കൂർ മുംബ് വരെയും ഇശാ നമസ്ക്കാരാനന്തരം സുബ്ഹ് നമസ്ക്കാരത്തിൻ്റെ ഒരു മണിക്കൂർ മുംബ് വരെയുമാണു പുതുക്കിയ സന്ദർശന സമയം.

ഇതോടെ സ്ത്രീകൾക്ക് കൂടുതൽ സമയം റൗളയിൽ കഴിയാൻ അവസരം ലഭിക്കും. വിശുദ്ധ ഹറമിലെ സന്ദർശകരുടെ ആധിക്യം മൂലമാണു പുതിയ സമയക്രമം നിശ്ചയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്