സ്‌പോർട്ടീവോ ഒന്നാമത് വൺ ഡേ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ആതിഥേയർ ജേതാക്കൾ
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബാൾ ക്ളബ്ബുകളിലൊന്നായ സ്‌പോർട്ടീവോ എഫ്. സി സംഘടിപ്പിച്ച വൺ ഡേ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ആതിഥേയരായ സ്‌പോർട്ടീവോ എഫ്‌സി ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ബ്ലൂ സ്റ്റാർ കോബാറും കരസ്ഥമാക്കി.
ആദ്യാവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ പന്ത്രണ്ട് ടീമുകൾ അണിനിരന്നു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ പേർ കാണികളായി എത്തിയിരുന്നു. മികച്ച കളിക്കാരനായി സ്‌പോർട്ടീവോ എഫ്.സി താരം ജവാദ് തിരഞ്ഞടുക്കപ്പെട്ടു. ടോപ് സ്കോറർ സ്ഥാനം ബ്ലൂ സ്റ്റാർ എഫ്.സി താരം സുഹൈൽ കരസ്ഥമാക്കി. ബെസ്റ്റ് ഗോൾ കീപ്പർ സ്ഥാനം സ്‌പോർട്ടീവോ എഫ്‌സി ഗോൾ കീപ്പർ അസ്‌ലം സ്വന്തമാക്കി.
തനിമ ദമ്മാം സോൺ പ്രസിഡന്റ് അസ്‌കർ വാണിയമ്പലം കിക്ക് ഓഫ് നിർവഹിച്ചു. അൽ ഫുർക്കാത്ത സ്പോൺസർ ചെയ്ത വിന്നേഴ്സ് പ്രൈസ് മണിയും വിന്നേഴ്സ് ട്രോഫിയും യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ പ്രസിഡന്റ് ബിനാൻ ബഷീർ വിജയികളായ സ്‌പോർട്ടീവോ എഫ്‌സിക്ക് കൈമാറി. വിന്നേഴ്സ് മെഡൽ യൂത്ത് ക്ലബ് ഫുട്ബോൾ പ്രൊവിൻസ് എക്സിക്യൂട്ടീവ് അംഗം ജലീൽ കളിക്കാരെ അണിയിച്ചു.
റണ്ണേഴ്‌സ് പ്രൈസ് മണിയും അൽ നജ്‌മ് സ്പോർട്സ് സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് ട്രോഫിയും ടൂർണമെന്റ് കൺവീനർ റിഷാദ് കണ്ണൂർ ബ്ലൂ സ്റ്റാർ കോബാറിന് സമ്മാനിച്ചു.റണ്ണേഴ്‌സ് ടീമിലെ അംഗങ്ങൾക്ക് മെഡൽ വിതരണം സുഫൈദ് കണ്ണൂർ നിർവഹിച്ചു.
സെമി ഫൈനലിൽ ആദ്യ ഗോൾ അടിച്ച കളിക്കാർക്ക് ലയാൻ ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത ആകർഷകമായ സമ്മാനങ്ങൾ ടൂർണമെന്റ് കമ്മിറ്റി വിതരണം ചെയ്തു കൂടാതെ ഫൈനലിൽ ആദ്യ ഗോൾ അടിച്ച കളിക്കാരൻ , ബെസ്റ്റ് പ്ലയെർ, ടോപ് സ്‌കോറർ, ബെസ്റ്റ് കീപ്പർ എന്നിവർക്ക് സിറ്റി ഫ്ലവർ സ്പോൺസർ ചെയ്ത ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫൈനലിന് മുന്നോടിയായി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത റാഫൽ നറുക്കെടുപ്പ് ആവേശപ്പൂർണമായി.
രാഷ്‌ട്രീയ, സാംസ്‌കാരിക, കായിക രംഗത്തെ പ്രമുഖരായ റഊഫ് ചാവക്കാട്, അസ്‌ലം ഫറൂഖ്, സഫീർ, രാജൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ടുർണമെന്റ് കൺവീനർ റിഷാദ് സ്വാഗതം പറഞ്ഞു. ബിനാൻ, ഫായിസ്, ജാസിം, അജ്മൽ, റിഷാദ്, ശാക്കിർ, നവാഫ്, സുഫൈദ് എന്നിവർ നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa