ഗൾഫിൽ സോഷ്യൽ മീഡിയ വഴി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ സൂക്ഷിക്കുക
അബുദാബി: ഗൾഫ് രാജ്യങ്ങളിൽ സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ശക്തമായ ശിക്ഷാ മുന്നറിയിപ്പാണു അധികൃതർ നൽകിയിട്ടുള്ളത്.
സാമൂഹ്യ മാധ്യമങ്ങളിൽ ഫേക്ക് അക്കൗണ്ടുകള്‍ നിർമ്മിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച 45 കാരനായ സ്വദേശി പൗരനു 10 വര്‍ഷം തടവ് ശിക്ഷയാണു അബുദാബി അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം വിധിച്ചത്.
ഫേസ്ബുക്കിലും ട്വിറ്ററിലും ഇയാള്‍ ഫെയ്ക്ക് ഐഡികൾ ഉണ്ടാക്കി തെറ്റായ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിച്ചുവെന്നത് കോടതി കണ്ടെത്തിയിരുന്നു.
യു എ ഇയുടെ ദേശീയ താല്‍പര്യത്തിനും സുരക്ഷക്കും അപകടമാകുന്ന രീതിയിലും സമൂഹത്തിനു തെറ്റായി ബാധിക്കുന്ന വിധത്തിലും ഇയാൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചുവെന്നാണു കോടതി വിലയിരുത്തിയത്. ഇയാളുടെ ലാപ്‍ടോപ്പും സ്മാര്‍ട്ട് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa