സ്വകാര്യ മേഖലയിലെ വാർഷികാവധി 35 ദിവസമാക്കണമെന്ന നിർദ്ദേശം സർക്കാർ തള്ളി
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിലെ വാർഷികാവധി 35 ദിവസമാക്കണമെന്ന നിർദ്ദേശം ഗവണ്മ്ൻ്റ് തള്ളി.
കുവൈത്തികളെ സ്വകാര്യ മേഖലയിലേക്ക് കൂടുതൽ ആകർഷിപ്പിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിൽ നേരത്തെ പാർലമെൻ്റ് ഈ നിർദ്ദേശത്തെ അംഗീകരിച്ചിരുന്നു.
സ്വകാര്യ മേഖലയിലെ അവധി ദിനങ്ങൾ 35 ദിവസമാക്കണമെന്ന നിർദ്ദേശം സർക്കാർ തള്ളിയതായി കുവൈത്ത് പാർലമെൻ്റിലെ ആരോഗ്യ, തൊഴിൽ സമിതി മേധാവി ഹമൂദ് അൽ ഖുദൈർ എംപിയാണു അറിയിച്ചത്.
നിയമം പാസായാൽ വാരാന്ത്യ അവധിയടക്കം 40 ദിവസത്തോളം അവധി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സ്വകാര്യ മേഖലയിലെ തൊഴിലാളികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa