മനുഷ്യക്കടത്തിനിരയായ 10,000 വിദേശികളെ നാടു കടത്തില്ലെന്ന് കുവൈത്ത്
വ്യാജ സ്ഥാപനങ്ങൾ നടത്തിയ മനുഷ്യക്കടത്തിൽ വഞ്ചിതരായി കുവൈത്തിലെത്തിപ്പെട്ട 10,000 വിദേശികളെ നാടു കടത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വഞ്ചിതരായ വിദേശികൾക്ക് അവരുടെ സ്റ്റാറ്റസ് ശരിയാക്കാനുള്ള അവസരം നൽകണമെന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിനു നിർദ്ദേശം നൽകിയിട്ടുണ്ട്.
6 കുവൈത്തികളുടെ നേതൃത്വത്തിലുള്ള കംബനികളാണു 10,000 വിദേശികളെ കുവൈത്തിൽ എത്തിച്ച് വഞ്ചിച്ചത്. 6 പേർക്കെതിരെയും അധികൃതർ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവരുടെ കേസ് പബ്ളിക് പ്രോസിക്യൂഷനു കൈമാറി.
നാടു കടത്താതെ സ്റ്റാറ്റസ് ശരിയാക്കാനുള്ള അവസരം ഒരുക്കിയ കുവൈത്ത് അധികൃതരുടെ മനുഷ്യത്വ പരമായ നടപടി ലക്ഷങ്ങൾ കൊടുത്ത് വഞ്ചിതരായ പതിനായിരം തൊഴിലാളികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa