നജ്റാനിൽ മൊബൈൽ, സീറ്റ് ബെൽറ്റ് നിയമ ലംഘനങ്ങൾ പിടി കൂടാൻ കാമറകൾ വരുന്നു
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ കയ്യിലെടുത്ത് ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും പിടി കൂടുന്നതിനുള്ള കാമറ സിസ്റ്റം നജ്രാനിലും നടപ്പാക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.
ഏഴ് ദിവസങ്ങൾക്ക് ശേഷം രണ്ട് നിയമ ലംഘനങ്ങളും ഓട്ടോമാറ്റിക് കാമറകൾ വഴി പിടി കൂടുന്നത് ആരംഭിക്കുമെന്നാണു ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്തത്.
150 റിയാൽ മുതൽ 300 റിയാൽ വരെയാണു വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള നിലവിലെ പിഴ.
നേരത്തെ റിയാദ്, ജിദ്ദ, ദമാം, അടക്കം വിവിധ നഗരങ്ങളിൽ മൊബൈൽ, സീറ്റ് ബെൽറ്റ് നിയമ ലംഘനങ്ങൾ പിടി കൂടുന്നതിനു ഓട്ടോമാറ്റിക് കാമറകൾ സ്ഥാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa