ദുബായ് പുതിയ റെക്കോർഡിലേക്ക്; ഒരുങ്ങുന്നത് ലോകത്ത് ഏറ്റവും ഉയരം കൂടിയ സോളാർ പദ്ധതി
ദുബായ്: ലോക റെക്കോർഡുകൾ കരസ്ഥമാക്കുന്നത് പതിവാക്കിയ ദുബായ്, സോളാർ വൈദുതോൽപ്പാദന രംഗത്തും പുതിയൊരു റെക്കോർഡിലേക്ക്. ഏറ്റവും ഉയരത്തിലുള്ള ഒറ്റ സൈറ്റ് സോളാർ വൈദ്യുതി ഉത്പാദന കേന്ദ്രമൊരുക്കിയാണ് ദുബായ് പുതിയ റെക്കോർഡിനൊരുങ്ങുന്നത്. സി എസ് പി എന്നറിയപ്പെടുന്ന സിംഗിൽ സൈറ്റ് കോൺസൻട്രേറ്റഡ് സോളാർ പദ്ധതിയായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്റെ നിമാണം പുരോഗമിക്കുകയാണ്. 1,578 കോടി ദിർഹം ചിലവിട്ട് നാലുഘട്ടങ്ങളായിട്ടാണ് പദ്ധതി പൂർത്തിയാക്കുക. പദ്ധതി പൂർത്തിയാവുമ്പോൾ 950 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും.
260 മീറ്റർ ഉയരമുള്ള കോൺക്രീറ്റ് തൂണിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരമുള്ള പവർ ടവർ ഇതാകും. മൂന്നേകാൽ ലക്ഷത്തോളം ഭവനങ്ങൾക്ക് ഇത് പ്രയോജനപ്പെടും. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എംഡി സയീദ് മുഹമ്മദ് അൽ തായർ പദ്ധതി പ്രദേശം സന്ദർശിച്ചു നിർമാണ പുരോഗതികൾ വിലയിരുത്തി. സൗദിയിലെ എസിഡബ്ല്യുഎ പവർ, ചൈനയിലെ സിൽക് റോഡ് ഫണ്ട് എന്നിവരാണ് പദ്ധതിയുമായി സഹകരിക്കുന്നത്. 33% എൻജിനിയറിങ് ജോലികളും പൂർത്തിയായ പദ്ധതിയുടെ നിർമാണം അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa