Tuesday, September 24, 2024
Riyadh

ജരീർ മെഡിക്കൽ സെന്റർ റിയാദ് കലാഭവൻ നൈറ്റ്‌ 2019

റിയാദ്: ജരീർ മെഡിക്കൽ സെന്റർ റിയാദ് കലാഭവൻ നൈറ്റ്‌ 2019 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ അൽ ഹായെർ അൽ ഒവൈദ ഫാം ഹൌസിൽ വെച്ച നടക്കും. കരയാൻ മാത്രം വിധിക്കപ്പെട്ട മനുഷ്യ ജന്മങ്ങൾക്കു മുന്നിൽ സാന്ത്വനത്തിന്റെ സ്നേഹ സാഗരമായി മാറിയ, പാവങ്ങളുടെ പടത്തലവൻ ഫിറോസ് കുന്നുംപറമ്പിൽ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.

റിയാദ് കലാഭവൻ കർമ്മ പുരസ്‌കാരം 2018 ഫിറോസ് കുന്നുംപറമ്പലിനു നൽകി ആദരിക്കുന്നതിനോടൊപ്പം, റിയാദിലെ കല, സാഹിത്യ, ജീവകാരുണ്യ മേഖകളിലുള്ള നിരവധി പേരെ കലാഭവൻ ആദരിക്കും.

റിയാദ് കലാഭവന്റെ നൂറിൽ പരം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന, ആയിരത്തൊന്ന് രാവുകൾ സൂപ്പർ വിഷലൈസ്ഡ് ഡ്രാമ, പ്രേക്ഷക ലോകത്തിന് പുതിയൊരു ദൃശ്യാനുഭവമായിരിക്കുമെന്ന് സംവിധായകൻ രാജീവൻ മമ്മിളി അഭിപ്രായപ്പെട്ടു. പ്രവീൺ വടക്കും തലയുടെ രചനയിലും, ഷാരോൺ ഷെരീഫിന്റെ സഹ സംവിധാനത്തിലും അരങ്ങേറുന്ന ഈ നാടകം തികച്ചും പുതുമ നിറഞ്ഞ ഒരു നാടകാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് റിയാദിലെ പ്രമുഖ വ്യക്തികൾ അഭിപ്രായപ്പെട്ടു. നാടകത്തിന്റെ റിഹേഴ്സൽ പുരോഗമിക്കുന്നു. നിത്യവും രാത്രികളിൽ നിരവധി പേർ റിഹേഴ്സൽ ക്യാമ്പ് സന്ദർശിക്കാറുണ്ട്.

ഏപ്രിൽ 5 വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന വർണ്ണാഭമായ ഈ പരിപാടിയിലേക്ക് റിയാദിലെ മുഴുവൻ പ്രേക്ഷകരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി റിയാദ് കലാഭവൻ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q