തിങ്കളാഴ്‌ച, ജൂൺ 8, 2026
IndiaTop StoriesU A E

നരേന്ദ്രമോഡിക്ക് ലഭിച്ചത് യു എ ഇ യുടെ പരമോന്നത ബഹുമതി; നന്ദി അറിയിച്ച് പ്രധാനമന്ത്രി

അബുദാബി: യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാനാണ് അവാർഡ് പ്രഖ്യാപിച്ചത്.

രാജാക്കന്മാർ, രാഷ്ട്രത്തലവന്മാർ തുടങ്ങിയവർക്ക് സമ്മാനിക്കുന്ന ബഹുമതിയാണ് സായിദ് മെഡൽ. യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുൻനിർത്തിയാണ് പ്രധാനമന്ത്രിക്ക് അവാർഡ് നൽകുന്നത്. സുഹൃത്തായ നരേന്ദ്ര മോദിക്ക് സായിദ് മെഡൽ സമ്മാനിക്കുന്നതിലൂടെ യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് അംഗീകരിക്കുകയാണ് ചെയ്യുന്നതെന്ന് അബുദാബി കിരീടവാകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

തുടർന്ന് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാന് നന്ദി അറിയിച്ചു കൊണ്ട് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. “താഴ്‌മയോട് കൂടി ഈ ബഹുമതി സ്വീകരിക്കുന്നു എന്നും, ഈ സൗഹൃദം നമ്മുടെ ജനതയ്ക്കും ലോകത്തിനും സമാധാനവും സമൃദ്ധിയും നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു.”

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group