19 കോടി ലഭിച്ച ഇന്ത്യക്കാരനെ കണ്ടെത്തി; ഏല്ലാവർക്കും നന്ദി അറിയിച്ച് ബിഗ് ടിക്കറ്റ് അധികൃതർ
അബുദാബി: ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി, സന്തോഷ വിവരം അറിയിച്ചു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു കോടി ദിർഹം സമ്മാനം ലഭിച്ച ഇന്ത്യക്കാരനെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് സംഘാടകർ ഇന്നലെ വീഡിയോ സന്ദേശം ഇറക്കിയിരുന്നു. മുംബൈ സ്വദേശി രവീന്ദ്ര ബോലൂറിനാണ്, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു കോടി ദിർഹം (ഏകദേശം 19 കോടി രൂപ) സമ്മാനമായി ലഭിച്ചത് .
സമ്മാന വിവരം അറിയിക്കാനായി ടിക്കറ്റിൽ രേഖപ്പെടുത്തിയ നമ്പറിൽ ബിഗ് ടിക്കറ്റിൽനിന്നു വിളിച്ചപ്പോൾ ചെറിയൊരു കുട്ടിയാണ് ഫോണെടുത്തത്. രവീന്ദ്ര മുംബൈയിലേക്ക് പോയിരിക്കുകയാണെന്നും ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരൂ അപ്പോൾ വിളിച്ചാൽ മതി എന്നുമായിരുന്നു മറുപടി. പിന്നീട് തുടർച്ചയായി പല തവണ വിളിച്ചിട്ടും മറുപടിയില്ല. ഇതേതുടർന്നാണ് ഭാഗ്യശാലിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ടിക്കറ്റ് വീഡിയോ സന്ദേശം ഇറക്കിയത്.
ഈ വാർത്ത പ്രചരിക്കുന്നതിനിടയാണ് രവിയെ കണ്ടെത്തി വിവരം അറിയിച്ചുവെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും പറഞ്ഞ് ബിഗ് ടിക്കറ്റ് അധികൃതർ പുതിയ വിഡിയോ പോസ്റ്റ് ചെയ്തത്. ഗ്രാൻഡ് പ്രൈസ് നേടിയതിൽ രവി അതീവ സന്തോഷവാൻ ആണെന്നും അധികൃതർ പറഞ്ഞു.
ഒരു കോടി ദിർഹം സമ്മാനത്തുകയുള്ള, ബിഗ് ടിക്കറ്റിന്‍റെ 202ആം സീരീസ് നറുക്കെടുപ്പിൽ സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത 085524 നമ്പർ ടിക്കറ്റിലൂടെയാണ് രവീന്ദ്ര വിജയിയായത് . ഇന്ത്യക്കാരനായ കുമാര ഗണേശനാണ് രണ്ടാം സമ്മാനമായ ലാൻഡ് റോവർ ലഭിച്ചതത് . പത്തിൽ മൊത്തം അഞ്ചു ഇന്ത്യക്കാരാണ് ഭാഗ്യശാലികളായത് . 80,000, 20,000, 10,000 ദിർഹംവീതമാണ് മറ്റ ഇന്ത്യക്കാർക്ക് സമ്മാനമായി ലഭിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa