കുവൈത്തിൽ അധ്യാപക ജോലിക്ക് ലൈസൻസ് ഏർപ്പെടുത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ അധ്യാപകർക്ക് ലൈസെൻസ് സംവിധാനം ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമി. മന്ത്രാലയത്തിന് കീഴിൽ നടന്ന സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെയാണ് ലൈസൻസ് ഏർപ്പെടുത്തുന്ന കാര്യം അദ്ദേഹം പറഞ്ഞത്. കഴിവും യോഗ്യതയുമുള്ള അധ്യാപകരുണ്ടായാൽ മാത്രമേ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ കഴിയൂ. 2020 മാർച്ച് മാസത്തോടെ ലൈസൻസ് പ്രാബല്യത്തിൽ വരുത്താനാണ് പദ്ധതി.
വിദ്യഭ്യാസ മേഖലയിൽ ഏർപ്പെടുത്തേണ്ട പരിഷ്കരണങ്ങളെ കുറിച്ച് പഠിക്കാൻ ഒരു പ്രത്യേക സമിതിയെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. നിരവധി പരിഷ്കാരങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ മന്ത്രാലയം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ഇതിനെ ഭാഗമായിട്ടാണ് അദ്ധ്യാപകർക്ക് ലൈസൻസ് ഏർപ്പെടുത്തുന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ 69 ശതമാനം നടപടികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
അതേസമയം മന്ത്രാലയത്തിൽ സ്വദേശി വൽക്കരണം ശക്തമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കുവൈത്തികളായ അധ്യാപകരെ ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ മാത്രമേ വിദേശികളായ അധ്യാപകരെ മന്ത്രാലയത്തിന് കീഴിൽ നിയമിക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa