Monday, September 23, 2024
OmanTop Stories

ഒമാനിൽ വിദേശികൾക്ക് പിക്കപ്പുകൾ വാങ്ങാൻ നിയന്ത്രണം ഏർപ്പെടുത്തി

മസ്കത്ത്: ഒമാനിൽ വിദേശികൾക്ക് പിക്ക്അപ്പ് വാങ്ങാൻ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. അടുത്തിടെ വിദേശികൾ വാങ്ങിയ ഇത്തരം വാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നത് അധികൃതർ നിരസിച്ചിരുന്നു. അനധികൃതമായി യാത്രക്കാരെയും, ചരക്കുകളും കൊണ്ടുപോവുന്നത് തടയാനാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപെടുത്തുന്നത്. എന്നാൽ നിക്ഷേപകർക്ക് ചരക്കു ഗതാഗതത്തിനും, തൊഴിലാളികളെ കൊണ്ടുപോവുന്നതിനും ഈ നിയമം ബാധകമല്ല. ഇത്തരക്കാർ ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ മതി.

പിക്ക്അപ്പ് ഓടിക്കാൻ നിയമപരമായി അധികാരമുള്ള തൊഴിൽ ചെയ്യുന്നവർക്ക് മാത്രമേ രെജിസ്ട്രേഷൻ അനുവദിക്കുകയുള്ളൂ. മാനേജർ, ടെക്‌നീഷ്യൻ, എൻജിനീയർ, എന്നീ ജോലിയുള്ളവർക്കും രെജിസ്ട്രേഷൻ അനുവദിക്കും. പുതുതായി പിക്കപ്പ് വാങ്ങാൻ ഉദ്ദേശിക്കുന്ന വിദേശികൾ, റോയൽ ഒമാൻ പോലീസുമായി ബന്ധപ്പെട്ട് നിയമ സാധുത ഉറപ്പുവരുത്തേണ്ടതാണ്.

നിരവധി വിദേശികൾ ഏഴ് സീറ്റിൽ കൂടുതൽ ഉള്ള വാഹനങ്ങൾ ഉപയോഗിച്ച് അനധികൃത ടാക്സി സർവീസ് നടത്തുന്നത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നിരവധി വാഹങ്ങളാണ് പോലീസ് പിടിച്ചെടുത്ത് പിഴ ചുമത്തിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q