Sunday, November 24, 2024
BahrainTop Stories

ബഹ്‌റൈൻ ലോകത്തിൽ ഏറ്റവും കൂടുതൽ അവധി ദിവസങ്ങൾ ഉള്ള രാജ്യം.

ലോകത്തിൽ ശമ്പളത്തോടു കൂടി ഏറ്റവും കൂടുതൽ അവധി നൽകുന്ന രാജ്യമെന്ന റെക്കോർഡ് ബഹ്‌റൈന് സ്വന്തം. വർഷത്തിൽ 49 ദിവസത്തെ അവധിയാണ് ബഹ്‌റൈൻ തൊഴിൽ നിയമമനുസരിച്ച് ഒരു തൊഴിലാളിക്ക് ലഭിക്കുന്നത്. ഇതിൽ 30 ദിവസം വാര്ഷികാവധിയും 19 ദിവസം പൊതു അവധിയുമാണ്. ലോകത്ത് ഏതെങ്കിലും ഒരു രാജ്യം നൽകുന്ന ഏറ്റവും കൂടിയ അവധി ദിനങ്ങളാണ് ഇത്.

30 ദിവസത്തെ വാര്ഷികാവധിക്കു പുറമെ, ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ, അറഫാ ദിനം, ദേശീയ ദിനം, ആശൂറാ, നബിദിനം എന്നീ അവധികളും കൂടി ചേർന്നാണ് 49 ദിവസത്തെ അവധി ലഭിക്കുന്നത്. ലോകത്തിൽ ഒരു വ്യക്തിക്ക് കിട്ടുന്ന ഏറ്റവും കൂടിയ അവധിയാണിത്. ഇതിനു പുറമെയാണ്, സിക്ക് ലീവും, മറ്റേർണിറ്റി അവധിയും നൽകുന്നത്. 14 ലക്ഷം മാത്രം ജനസംഖ്യയുള്ള ബഹ്‌റൈൻ അടക്കം, ലോകത്ത് 30 രാജ്യങ്ങളാണ് തൊഴിലാളികൾക്ക് 30 ദിവസത്തെ വർഷികാവധി നൽകുന്നത്.

അടുത്തിടെ യു എ ഇ യിൽ സ്വകാര്യ മേഖലയിലും പൊതുമേഖലക്ക് സമ്മാനമായി അവധി പ്രഖ്യാപിച്ചിരുന്നു. വാര്ഷികാവധിക്ക് പുറമെ 14 ദിവസത്തെ അവധിയാണ് യു എ ഇ തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa