Sunday, November 24, 2024
OmanTop Stories

ഒമാനിൽ വിസ പുതുക്കാൻ എക്സ്റേ നിർബന്ധം

മസ്കത്ത്: വിദേശികളുടെ തൊഴിൽ വിസ പുതുക്കുന്നതിന് ഒമാനിൽ നെഞ്ചിന്റെ എക്സ്റേ നിർബന്ധമാക്കി. ഇത് പ്രകാരം വിസ പുതുക്കുന്നതിന് ഭാഗമായ മെഡിക്കൽ പരിശോധനയിൽ ഇനി എക്സ്റേ റിപ്പോർട്ട് കൂടി ഹാജരാക്കണം. മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ പോകുന്നതിനു മുൻപ്, അംഗീകൃത സ്വകാര്യ മെഡിക്കൽ സെന്ററുകളിൽ നിന്ന് എക്സ്റേ എടുക്കണം. ഏപ്രിൽ ഒന്ന് മുതൽ ഈ നിയമം പ്രാപല്യത്തിൽ വരുത്തിയിട്ടുണ്ട്.

നിലവിൽ അംഗീകൃത വിസ മെഡിക്കൽ സൗകര്യം ഉള്ള ഏത് മെഡിക്കൽ സെന്ററിൽ നിന്നും എക്സ്റേ എടുക്കാം. എക്സ്റേ എടുക്കുന്ന സമയത്ത് ഫോട്ടോയും വിരലടയാളവും സെന്ററിൽ രേഖപ്പെടുത്തും. അപേക്ഷകന്റെ എക്സ്റേ തന്നെയാണ് എന്ന് ഉറപ്പു വരുത്തുന്നതിനാണിത്. പത്ത് റിയാലോളമാണ് ഇതിന് മിക്ക മെഡിക്കൽ സെന്ററുകളും ചാർജ് ഈടാക്കുന്നത്. നിരവധി പേരാണ് വിസ പുതുക്കാൻ എക്സ്റേ കൂടി നിർബന്ധമാക്കിയ വിവരം അറിയാതെ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ പോയി മടങ്ങുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa