Saturday, April 19, 2025
Dammam

സ്റ്റുഡന്റസ് ഇന്ത്യ “സയോനാരാ”

ദമ്മാം : സ്റ്റുഡന്റസ് ഇന്ത്യ ദമ്മാം ചാപ്റ്റർ 2018 – 2019 അധ്യയന വർഷത്തിൽ 10 , 12 ക്ലാസുകൾ പൂർത്തിയാക്കി ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. ദമ്മാമിൽ നടന്ന പരിപാടി സ്റ്റുഡന്റസ് ഇന്ത്യ ദമ്മാം ചീഫ് കോഓർഡിനേറ്റർ ആർ. സി. യാസിർ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് മുഹ്‌സിൻ ആറ്റാശ്ശേരി കുട്ടികളുമായി സംവദിച്ചു. തനിമ ദമ്മാം സോണൽ പ്രസിഡണ്ട് അഷ്‌കർ മുഖ്യ അഥിതി ആയിരുന്നു. യുംന ഫൈസൽ, സജാദ് ഷബീർ, ഹിഷാം അനീർ , നാസിഷ് നൗഷാദ്, ഫാത്തിമ ശുറൂക്, ഫാത്തിമ അമാനി, സൈന ഫാത്തിമ, എന്നിവർ സ്റ്റുഡന്റസ് ഇന്ത്യയോടൊപ്പം നടന്ന കാലയളവിലെ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് അഷ്‌കർ, ആർ. സി. യാസിർ, മുഹ്‌സിൻ ആറ്റാശ്ശേരി, ഷബ്‌ന അസീസ് എന്നിവർ മൊമെന്റോ വിതരണം ചെയ്‌തു. ഫാത്തിമ ശുറൂക് സ്വാഗതവും, അർവ സൈതലവി നന്ദിയും പറഞ്ഞു. ഹനീൻ അഷ്‌കർ ഖിറാഅത് നടത്തി.

പുതിയ അധ്യയന വർഷത്തിൽ സ്റ്റുഡന്റസ് ഇന്ത്യ അംഗങ്ങൾ ആയവർക്ക് പരിപാടിയിൽ സ്വീകരണം നൽകി. മെഹബൂബ്, ഷബ്‌ന അസീസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa