മലർവാടി ബാലോത്സവം 2019 സംഘടിപ്പിച്ചു
ദമ്മാം: മലർവാടി ദമ്മാം ചാപ്റ്റർ ബാലോത്സവം കൊണ്ടാടി . ദമ്മാമിൽ പ്രത്യേകം സജ്ജമാക്കിയ ഉത്സവ നഗരിയിൽ നടന്ന പരിപാടി തനിമ ദമ്മാം സോണൽ പ്രസിഡണ്ട് അഷ്‌കർ ഉദ്‌ഘാടനം ചെയ്തു. പൂച്ചപ്പോലീസ് , പട്ടാളം പൈലി, കാ കാദർക്ക , ജംഗിൾ ന്യൂസ് മുതലായ പേരുകളിൽ വൈവിധ്യമാർന്ന 15 ൽ അധികം പവലിയനുകളിൽ അരങ്ങേറിയ പുതുമയുള്ളതും വ്യത്യസ്തമായതുമായ വിജ്ഞാന വിനോദ പരിപാടികൾ കുട്ടികളെ ഏറെ ആകർഷിച്ചു. രക്ഷിതാക്കൾക്കായി പ്രത്യേക മത്സരങ്ങളും നടന്നു. ഷബീർ ചാത്തമംഗലത്തിന്റെ നേതൃത്വത്തിലുള്ള ജഡ്ജിങ് പാനൽ മത്സരങ്ങൾ നിയന്ത്രിച്ചു. വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം ശാന്തപുരം ജാമിയ: അൽ ഇസ്ലാമിയ യൂണിവേഴ്സിറ്റി ഫോറിൻ ലാംഗ്വേജ് വിഭാഗം പ്രിൻസിപ്പാൾ നഹാസ് മാള ഉദ്‌ഘാടനം ചെയ്തു. രാജീവ് ഗാന്ധി സ്റ്റഡി സെന്റര് സ്റ്റേറ്റ് ഇൻചാർജ് വി.ആർ. അനൂപ് മുഖ്യ അഥിതി ആയിരുന്നു.മലർവാടി ദമ്മാം കോഓർഡിനേറ്റർ ജോഷി ബാഷ സ്വാഗതം പറഞ്ഞു. തുടർന്നു മലർവാടി ദമ്മാം, റബീഅ, അദാമ , ടൊയോട്ട ഏരിയകളിലെ കുട്ടികൾ അവതരിപ്പിച്ച കൊയ്ത്തുപാട്ട്, കിച്ചൻ മ്യൂസിക്, ഫ്യൂഷൻ ഡാൻസ്, ഒപ്പന, കോൽക്കളി, ഗാനങ്ങൾ എന്നിവ അരങ്ങേറി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നഹാസ് മാള, വി.ആർ. അനൂപ്, മുഹമ്മദ് റഫീഖ്, അഷ്‌കർ, അൻവർ ഷാഫി, അർഷാദ് വി. എം, ഫൈസൽ കുറ്റിയാടി എന്നിവർ വിതരണം ചെയ്‌തു. നാട്ടിലേക്ക് പോകുന്ന മലർവാടി മെന്റർമാരായ ഫാനിഷ ഹാരിസ്, ജുമാന മുഹമ്മദലി എന്നിവരെ മെമന്റോ നൽകി ആദരിച്ചു.
പരിപാടികൾ ജനറൽ കൺവീനിർ നാസർ ആലുങ്കൽ, ശരീഫ് കൊച്ചി, മെഹബൂബ്, സാദാത്ത്,സിനാൻ, അഷ്‌കർ ഗനി, മുഹമ്മദ് സാലിഹ്, ത്വാഹിർ, സിദ്ധീക്ക് ആലുവ, ഉബൈദ്, ഷബ്‌ന അസീസ്, സഅദ അഷ്‌കർ, അനീസ മെഹബൂബ്, റുക്‌സാന അഷീൽ എന്നിവർ നിയന്ത്രിച്ചു. യുംന ഫൈസൽ ഫോട്ടോ ഗ്രാഫറും സുബൈർ പുല്ലാളൂർ അവതാരകനും ആയി. മിദ്‌ലാജ് സിനാൻ ഖിറാഅത്ത് നടത്തി. കേരളത്തിന്റെ തനി നാടൻ തട്ടുകടകളും, കളിപ്പാട്ട കടകളും ഉത്സവത്തിന്റെ മാറ്റ് കൂട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa