Sunday, September 22, 2024
OmanTop Stories

ഒമാനിൽ ഫാക്ടറിയിൽ നിന്ന് 300 ടൺ അഴുകിയ മൽസ്യം പിടിച്ചു

മസ്കറ്റ്: ദോഫാർ ഗവർണറേറ്റിൽ അഴുകിയ മൽസ്യം പിടിച്ചതുമായി ബന്ധപ്പെട്ട് തടവും 12000 ഒമാനി റിയാൽ പിഴയും ചുമത്തിയതായി ഉപഭോക്തൃ സംരക്ഷണ വകുപ്പ് അറിയിച്ചു.

സലാല ഫസ്റ്റ്  ഇൻസ്റ്റൻസ് കോടതിയാണ്, ഉപയോഗയോഗ്യമല്ലാത്ത ഉൽപ്പന്നങ്ങൾ വില്പന നടത്തിയതിനും, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉത്പന്നങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിനും പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

ഫാക്ടറിയുടെ ശീതീകരിച്ച സംഭരണ കേന്ദ്രം വിവിധ മന്ത്രാലയങ്ങൾ ചേർന്ന് റൈഡ് ചെയ്യുകയും നിരവധി ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിൽ ചിലത് കാലഹരണപ്പെട്ടതും ചിലതിൽ എക്സ്പയറി ഡേറ്റ് ഇല്ലാത്തതുമായിരുന്നു. ചില ടിന്നുകളിൽ രേഖപ്പെടുത്തിയതിൽ നിന്നും വ്യത്യസ്തമായ മത്സ്യ ഉല്പന്നമായിരുന്നു പാക്ക് ചെയ്തിരുന്നത്. 6260 കിലോ അസംസ്‌കൃത വസ്തുക്കൾ അടക്കം 305 ടൺ പഴകിയ മത്സ്യ ഉത്പന്നങ്ങളാണ് ഫാക്ടറിയിൽ നിന്ന് പിടിച്ചെടുത്തത്.

ഉത്പന്നങ്ങളോ സേവനങ്ങളോ നൽകുമ്പോൾ വിശ്വാസ്യതയും സുതാര്യതയും ഉറപ്പു വരുത്തണമെന്നും ഉപഭോകൃത് സംരക്ഷണ നിയമത്തിലെ എല്ലാ ചട്ടങ്ങളും പാലിക്കണെമന്നും അധികൃതർ വ്യാപാരികളെയും വിതരണക്കാരെയും ഓർമിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q