സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
ദുബായ്: സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഉപയോകതാക്കൾക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഷാർജയിൽ തന്റെ സുഹൃത്തിനെ അപകീർത്തിപ്പെടുത്തിയതിന് ഏഷ്യൻ വനിതക്കെതിരെ പോലീസ് കേസെടുത്തു. സുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനടിയിൽ നിരവധി മോശം കമ്മന്റുകൾ പോസ്റ്റ് ചെയ്തതിനാണ് പോലീസ് കേസെടുത്തത്. മറ്റൊരു കേസിൽ, ഷാർജയിൽ ഒരു റെന്റ് എ കാർ കമ്പനിയിലെ തൊഴിലാളി, കാർ വാടകക്കെടുക്കാൻ വന്ന സ്ത്രീക്ക് വാട്ട്സാപ്പിൽ അശ്ളീല സന്ദേശം അയച്ചതിന്റെ പേരിൽ കോടതിയിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയ വഴി ആളുകളെ അപമാനിക്കുകയോ, ഭീഷണിപ്പെടുത്തുകയോ, ബ്ലാക്ക്മെയിൽ ചെയ്യുകയോ, ചെയ്താൽ കോടതി നടപടികൾ നേരിടേണ്ടി വരുമെന്നും, ഭീമമായ തുക പിഴയൊടുക്കേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. അബുദാബിയിൽ കഴിഞ്ഞ മാസം 45 കാരനായ ഒരു സ്വദേശി പൗരന്, സോഷ്യൽ മീഡിയയിൽ ഫെക് അക്കൗണ്ടുകൾ നിർമ്മിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ 10 വർഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു.
ആളുകളെ അപകീർത്തിപ്പെടുത്തുന്ന കമന്റുകൾ ഇടുന്നത് ഒരു കുറ്റമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ കാണുന്നില്ലെന്ന് ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജെനെറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa