ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; യു എ ഇ യിൽ ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചു പൂട്ടി
അബുദാബി: ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് അബുദാബിയിൽ ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചുപൂട്ടി. തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടും ശുചിത്വം പാലിക്കാത്തതിനെ തുടർന്ന് മുസ്സഫ ഏരിയയിലെ മിഡിൻ റെസ്റ്റോറന്റ് ആണ് അബുദാബി ഫുഡ് കണ്ട്രോൾ അതോറിറ്റി അടച്ചു പൂട്ടിയത്. പ്രാണികൾക്ക് യഥേഷ്ടം വന്നിരിക്കാവുന്ന രീതിയിൽ തുറന്ന് വെച്ചാണ് പച്ചക്കറികളും മറ്റും സൂക്ഷിച്ചിരുന്നത് എന്ന് അബുദാബി ഫുഡ് കണ്ട്രോൾ അതോറിറ്റി വക്താവ് താമിർ റാഷിദ് അൽ ഖാസിമി പറഞ്ഞു. അതുപോലെ ഭക്ഷണസാധനങ്ങൾ ശരിയായ ഊഷ്മാവിലല്ല ശൂക്ഷിച്ചിരുന്നത്. തുടർച്ചയായി മുന്നറിയിപ്പ് അവഗണിച്ചതാണ് റെസ്റ്റോറന്റ് പൂട്ടാൻ കാരണം.
കഴിഞ്ഞ വര്ഷം രണ്ടു പ്രാവശ്യവും, ഈ വര്ഷം ഫെബ്രുവരിയിലും മാർച്ചിലും ഓരോ പ്രാവശ്യവുമായി നാല് തവണ സ്ഥാപനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുജനങ്ങൾ ഇതുപോലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും അൽ ഖാസിമി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa