Saturday, November 23, 2024
KuwaitTop Stories

കുവൈത്ത് സ്കൂളുകളിൽ ഹാജർ രേഖപ്പെടുത്താൻ ഇനിമുതൽ ബയോമെട്രിക് സംവിധാനം

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാലയങ്ങളിലും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഹാജർ രേഖപ്പെടുത്താൻ ഫിംഗർ പ്രിന്റ് സംവിധാനം കൊണ്ടുവരാൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയം ഇതിനോടകം തന്നെ ഇതിനുള്ള പ്രക്രിയകൾ ആരംഭിച്ചു. 900 സ്കൂളുകളിലായി 3000 ന് മുകളിൽ മെഷീനുകൾ സ്ഥാപിക്കും. പത്ത് ലക്ഷം കുവൈത്തി ദീനാറാണ് മന്ത്രാലയം ഇതിന് വേണ്ടി വകയിരുത്തിയിട്ടുള്ളത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.

പുതിയ അധ്യയന വര്ഷം ആരംഭിക്കുന്നതോട് കൂടി എല്ലാ സ്കൂളുകളിലും സംവിധാനം എത്തിക്കാവുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa