Sunday, November 24, 2024
Jeddah

ഫിറ്റ് റിസേർച് &സ്റ്റഡീസ്  ബിരുദദാന സംഗമം 

ജിദ്ദ: ഫോറം ഫോർ ഇന്നൊവേറ്റീവ് തോട്സ് (ഫിറ്റ്) സ്കൂൾ ഓഫ് റിസർച്ച് ആൻഡ് സ്റ്റഡീസിന്‍റെ ഒന്നര വർഷം നീണ്ടുനിന്ന രണ്ടാമത് ബാച്ചിനു സമാപനം കുറിച്ചു ബിരുദദാന സംഗമം’ഫിറ്റ്കോൺവെക്കേഷൻ സെറിമണി’സംഘടിപ്പിച്ചു.

സ്വത്വബോധം, നാഗരിക ചരിത്രം, രാഷ്ട്രീയ ചരിത്രം, രാഷ്ട്രീയ ദർശനം, തനത് സാംസ്കാരിക സ്വത്വം, ഭരണഘടന, ഭരണ പങ്കാളിത്തം, ഫാസിസം, തീവ്രവാദം, സോഷ്യൽ മീഡിയ എന്നിങ്ങനെ സുപ്രധാന പാഠങ്ങൾ ഉൾപ്പെടുത്തിയ പാഠ്യപദ്ധതിയാണ് ഫിറ്റ്സ്കൂൾ ൾ ഓഫ് റിസർച്ച് ആൻഡ് സ്റ്റഡീസ്.

ജിദ്ദ കെ.എം.സി സി സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, ഗ്രാജ്വേഷൻ ക്യാപണിഞ്ഞ പ്രത്യേക യൂണിഫോമിൽ അണിനിരന്ന, പഠനം പൂർത്തിയാക്കിയ പഠിതാക്കൾക്കു സദസ്സിന്റെ കരഘോഷങ്ങളോടെ സെര്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പുതിയ ബാച്ചിൽ പ്രവേശനം നേടിയ വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു. ഫിറ്റ് സ്കൂൾ ഓഫ് റിസേർച് ആൻഡ് സ്റ്റഡീസ് കോഡിനേറ്റർ ഷഫീഖ് പി വി സ്വാഗതം പറഞ്ഞു .ഫിറ്റ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു . ചന്ദ്രിക മുൻ പത്രാധിപരും തത്സമയം മാധ്യമ പ്രവർത്തകനുമായ ടി പി ചെറൂപ്പ കോൺവെക്കേഷൻ സെറിമണി (convocation ceremony ) ഉദ്‌ഘാടനം ചെയ്തു. ചരിത്ര ബോധവും രാഷ്ട്രീയ വിദ്യാഭ്യാസവുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഫിറ്റ് നടത്തുന്ന ശ്രമങ്ങൾ മാതൃക പരമാണെന്നു അദ്ദേഹം പറഞ്ഞു. കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി പ്രഫസർ ഡോ. ഇസ്മാഈൽ മരിതേരി അനുമോദന പ്രഭാഷണം നടത്തി. റിസേർച് ആൻഡ് സ്റ്റഡീസ് ഡയറക്ടർ ശരീഫ് സാഗർ മുഖ്യ പ്രഭാഷണം നടത്തി.

team.jpg
ഫോട്ടോ : ഫോറം ഫോർ ഇന്നൊവേറ്റീവ് തോട്‌സ് (ഫിറ്റ്) കോൺവെക്കേഷൻ സെറിമണിയിൽനിന്ന്

ഒന്നാം റാങ്ക് നേടിയ ഇർഷാദ് മൊഗ്രാൽ, രണ്ടാം റാങ്ക് നേടിയ ഹാഷിം നാലകത്തു, മൂന്നാം റാങ്ക് പങ്കിട്ട ഷമീം അലി കൊടക്കാട്, നൗഷാദ് വെങ്കിട്ട എന്നിവർക്ക് യഥാക്രമം ടിപി ചെറൂപ്പ, മുസ്തഫ വി പി ,ഉനൈസ് വി പി എന്നിവർ സമ്മാനം നൽകി. ഒന്നാം റാങ്ക് കരസ്ഥമാക്കുന്നവർക്കു പ്രഖ്യാപിച്ച കൊളത്തൂർ മൗലവി അവാർഡ് ശരീഫ് സാഗർ ഇർഷാദിന് നൽകി.നാസർ മച്ചിങ്ങൽ, സാബിൽ മമ്പാട്, ഇല്യാസ് കല്ലിങ്ങൽ, സി കെ റസാഖ് മാസ്റ്റർ, എ കെ ബാവ, മജീദ് പുകയൂർ, നാസർ വെളിയംകോട്, നാസർ ഒളവട്ടൂർ, ഹസ്സൻ സിദ്ദീഖ് ബാബു, മജീദ് അരിമ്പ്ര, സുൾഫിക്കർ ഒതായി, എ കെ ഗഫൂർ, ഹസ്സൻ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി, മുഹമ്മദ് കുറുക്കൻ, ഇ സി അഷ്‌റഫ്, സമദ് പൊറ്റയിൽ സുഹൈൽ മേച്ചേരി മുതലായവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫിറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എൻ എ ലത്തീഫ്, അബു കാട്ടുപാറ, നൗഫൽ ഉള്ളാടൻ, ബഷീറലി എം പി, അഫ്സൽ നാറാത്ത് എന്നിവർ നെത്ര്വതം നൽകി. ഉനൈസ് കരിമ്പിൽ നന്ദി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa