സർക്കാർ സേവനങ്ങൾക്കായി ജനങ്ങൾ ക്യൂ നിൽക്കുന്നത് കണ്ട് സങ്കടപ്പെടുന്ന ഒരു ഭരണാധികാരി
എമിറേറ്റ്സ് പോസ്റ്റിന്റെ മുൻപിൽ ജനങ്ങൾ ക്യൂ നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ട്വിറ്ററിൽ ഇങ്ങനെ എഴുതി. “എമിറേറ്റ്സ് പോസ്റ്റിലെ നീണ്ട ക്യൂ കാണിക്കുന്ന ഒരു ഫോട്ടോ എനിക്ക് രഹസ്യമായി കിട്ടി. ഇത് നമ്മുടെ സേവനനിലവാരം കാത്തുശൂക്ഷിക്കുന്നതല്ല. ഈ രീതിയിലുള്ള സേവനമാല്ല ജനങ്ങൾ നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇത്തരം മോശം സേവനങ്ങളാണ് അവർ നൽകുന്നതെങ്കിൽ, അതിനു കാരണക്കാരായവർ ഒരിക്കലും എന്റെ ടീമിലുണ്ടാവില്ല.”
എമിരേറ്റ്സ് പോസ്റ്റിന്റെ ഒരു സെന്ററിലേക്ക് അവിടുത്തെ സേവനങ്ങളെ കുറിച്ച് പഠനം നടത്താനായി ഒരു അന്വേഷണ സംഘത്തെ ഷെയ്ഖ് മുഹമ്മദ് അയക്കുകയും അവർ കണ്ടെത്തിയ കാര്യം അദ്ദേഹം ട്വിറ്ററിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുകയുമായിരുന്നു. ഉപഭോക്താക്കൾ വളരെയധികം സമയം ക്യൂവിൽ നിൽക്കുന്ന സാഹചര്യമടക്കം നിരവധി വീഴ്ചകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുതാര്യമല്ലാത്ത ഒരു പ്രവർത്തനവും ഗവർൺമെൻറ് സ്ഥാപനങ്ങളിൽ അനുവദിക്കുകയില്ല എന്ന് അദ്ദേഹം അറിയിച്ചു.
صورة وصلتني عبر متسوق سري لمستوى الخدمات في بريد الإمارات …
ليس هذا مستوانا .. ولا خدماتنا .. ولن يكون ضمن فريقي من يستمر في تقديم هذا المستوى .. pic.twitter.com/pVXfZrHVCe— HH Sheikh Mohammed (@HHShkMohd) April 22, 2019
സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഉപഭോക്താക്കളുടെ സംതൃപ്തിക്ക് ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ് യു എ ഇ. ഈയടുത്ത് സർക്കാർ സേവനങ്ങളിൽ ജനങ്ങൾ തൃപ്തരാണോ എന്നറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാമറകളടക്കം ആർ ടി എ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa