Sunday, April 20, 2025
KuwaitTop Stories

കുവൈത്തിൽ റമദാനിലെ പ്രവർത്തി സമയം പ്രഖ്യാപിച്ചു.

കുവൈത്ത് സിറ്റി: റമദാനിൽ കുവൈത്തിലെ പൊതു മേഖലാ സ്ഥാപനങ്ങൾ രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണിവരെയായിരിക്കും പ്രവർത്തിക്കുക എന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. വാണിജ്യം, ഔകാഫ്, ജസ്റ്റീസ്, പൊതുമരാമത്ത്, വിദ്യാഭ്യാസം, സർവീസ് ആൻഡ് ഇൻഫർമേഷൻ, ഹൌസിങ് കെയർ അതോറിറ്റി, തുറമുഖം, കൃഷി, യൂത്ത്, സ്പോർട്സ്, പരിസ്ഥിതി, വ്യവസായം, മൈനെർസ് അഫയേഴ്‌സ് എന്നീ മന്ത്രാലയങ്ങൾക്ക് ഇത് ബാധകമായിരിക്കും. അതുപോലെതന്നെ ക്രെഡിറ്റ് ബാങ്ക്, സകാത് ഹൌസ്, മുനിസിപ്പാലിറ്റി, സിവിൽ സർവീസ് കമ്മീഷൻ, കസ്റ്റംസ് ആൻഡ് ഫയർ, എന്നീ വകുപ്പുകൾക്കും ഈ പ്രവർത്തി സമയം ബാധകമായിരിക്കും. ബാക്കിയുള്ള എല്ലാ വകുപ്പുകളും രാവിലെ 10 മണിമുതൽ ഉച്ചക്ക് 2:30 വരെയായിരിക്കും പ്രവർത്തിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa