അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് കൂടി കുവൈത്തിൽ നിരോധനം
കുവൈത്ത് സിറ്റി: അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് കൂടി കുവൈത്ത് നിരോധനം ഏർപ്പെടുത്തി. അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളിലെ തൊഴിലാളികൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നോരോധിച്ച രാജ്യങ്ങളുടെ എണ്ണം 20 ആയി. വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് എല്ലാ ഗവർണറെറ്റുകളെയും ഇത് സംബന്ധിച്ച വിവരം പ്രസ്താവനയിലൂടെ അറിയിച്ചു.
ജിബോട്ടി, എത്യോപിയ, ബുർകിന ഫാസോ, ഗ്വിനിയ, ഗ്വിനിയ ബിസൗ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലെ ഗാർഹിക തൊഴിലാളികൾക്കാണ് പുതുതായി നിരോധനം ഏർപ്പെടുത്തിയത്. ഇതിനു പുറമെ കാമറൂൺ, കോംഗോ, ബുറുണ്ടി, എറിത്രിയ, ലൈബീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa