Friday, November 22, 2024
QatarTop Stories

ലോകകപ്പ് ഖത്തർ 2022; അൽ വക്ര സ്റ്റേഡിയം മെയ് 16 ന് ഉദ്ഘാടനം ചെയ്യും

ദോഹ: ലോകകപ്പ് ഫുട്ബോൾ 2022 ന്റെ ക്വാർട്ടർ ഫൈനൽ മത്സരവേദിയായ അൽ വക്ര സ്റ്റേഡിയം മെയ് 16 ന് ഉദ്ഘാടനം ചെയ്യുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ട്വിറ്ററിലൂടെ അറിയിച്ചു. അമീർ കപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിനോടനുബന്ധിച്ചാണ് ഉത്ഘാടനം. ഉദ്ഘാടന ചടങ്ങിന്റെ ടിക്കറ്റ് വില്പന തുടങ്ങി. ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റുകൾ വിൽക്കുന്നത്. അമീർ കപ്പ് ഫൈനലിന്റെ ടിക്കറ്റും വെബ്സൈറ്റിലൂടെ വാങ്ങാം.Al-Wakrah-Stadiumjpg.jpg

ഖത്തർ ലോകകപ്പ് 2022 സി ഇ ഒ നാസർ അൽ ഖാതിർ, ഉദ്ഘാടനം മെയിൽ നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും തീയതി തീരുമാനമായിട്ടുണ്ടായിരുന്നില്ല. നാല്പതിനായിരം പേർക്കുള്ള ഇരിപ്പിടമാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. ലോകകപ്പ് കഴിഞ്ഞതിന് ശേഷം ഇരിപ്പിടങ്ങൾ പകുതിയാക്കി കുറയ്ക്കും. എടുത്തു മാറ്റുന്ന സീറ്റുകളിൽ 200 എണ്ണം കായികമേഖലയിൽ ഉയർന്നുവരുന്ന അവികസിത രാജ്യങ്ങൾക്ക് നൽകുമെന്ന് ഖത്തർ പ്രഖ്യാപിച്ചിട്ടുണ്ട്.

zaha hadid.jpg

പ്രിറ്റ്സ്കർ ആർക്കിടെക്ച്ചർ പ്രൈസ് ലഭിച്ച ആദ്യ വനിതയായ പ്രമുഖ ഇറാക്കി ബ്രിട്ടീഷ് വാസ്തു വിദഗ്ദ്ധ സഹാ ഹാദിദ് ആണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്തത്. റെക്കോർഡ് വേഗതയിലാണ് സ്റ്റേഡിയത്തിലെ ടർഫ് സജ്ജമാക്കിയത്. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ടർഫ് നേഴ്സറിയിൽ നിന്നുള്ള പുൽത്തകിടി ഉപയോഗിച്ചാണ് ടർഫ് നിർമ്മിച്ചിട്ടുള്ളത്. 210 കോടി റിയാൽ ചിലവിട്ടു നിർമ്മിച്ച സ്റ്റേഡിയം ഖത്തറിലെ പരമ്പരാഗത പായ്ക്കപ്പലിന്റെ മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഉള്ളിലേക്ക് മടക്കാവുന്ന രീതിയിലാണ് ഇതിന്റെ മേൽക്കൂര. ഉദ്ഘാടനം കഴിഞ്ഞാൽ ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് സ്റ്റേഡിയത്തിൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa