സൗദിയിലെ വിവിധ മേഖലകളിൽ ഞായറാഴ്ച കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്
റിയാദ്: രാജ്യത്തെ വിവിധ മേഖലകളിൽ ഞായറാഴ്ച കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
റിയാദ്, ഖസീം, അൽ ജൗഫ്, നോർത്തേൺ ബോഡർ, ശർഖിയ, നജ്രാൻ, ജിസാൻ, അസീർ, അൽബഹ എന്നീ മേഖലകളിലായിരിക്കും പ്രധാനമായും കാലാവസ്ഥാ വ്യതിയാനമുണ്ടാകുക. ഈ പ്രദേശങ്ങളിൽ ഇടി മിന്നലും മഴയും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
നോർത്തേൺ ബോഡറിൽ അറാർ, റഫ്ഹ, തുറൈഫ് എന്നിവിടങ്ങളിലും അൽ ജൗഫിൽ സകാക, ഖുറയാത്, ത്വബർജൽ, എന്നിവിടങ്ങളിലും ഖസീമിൽ ബുറൈദ, അൽറസ്, ഉനൈസ, തുടങ്ങി വിവിധ സ്ഥലങ്ങളിലും ശർഖിയയിൽ ദമാം, ഹഫർ, അൽ അഹ്സ തുടങ്ങി നിരവധി സ്ഥലങ്ങളിലും റിയാദിൽ നഗരത്തിലും അൽ ഖർജിലും മജ്മഅയിലുമടക്കം വിവിധ സ്ഥലങ്ങളിലും കാലാവസ്ഥാ വ്യതിയാനം സംഭവിക്കും.
അതേ സമയം മക്ക, മദീന, ഹായിൽ എന്നിവിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നതിൻ്റെ സൂചനയൊന്നും അധികൃതർ നൽകിയിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa