Sunday, April 6, 2025
KuwaitTop Stories

സ്പോൺസറിൽ നിന്നും മോഷ്ടിച്ച വൻ തുകയുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരൻ എയർപോർട്ടിൽ പിടിയിൽ.

കുവൈത്ത് സിറ്റി: സ്പോൺസറിൽ നിന്നും മോഷ്ടിച്ച പണവുമായി നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ കുവൈത്തിലെ എയർപോർട്ടിൽ വെച്ച പിടിയിലായി. 23000 കുവൈത്തി ദീനാറുമായി (ഏകദേശം 53 ലക്ഷം ഇന്ത്യൻ രൂപ) എയർപോർട്ടിലെത്തിയ ഇന്ത്യക്കാരനെ എയർപോർട്ട് അതോറിറ്റി അറസ്റ്റ് ചെയ്യുകയായിരുന്നു.

Kuwaiti-dinars.jpg

പണം നഷ്ടപ്പെട്ട വിവരം സ്പോൺസർ അറിഞ്ഞിരുന്നു. എന്നാൽ ഒരിക്കലും ഇയാൾ ജോലിക്കാരനെ സംശയിച്ചില്ല, ഇയാൾ നാട്ടിലേക്ക് പോവുന്ന വിവരവും സ്പോൺസർ അറിഞ്ഞിട്ടില്ലായിരുന്നു. മറ്റൊരാളുടെ പാസ്സ്പോർട്ടുമായാണ് ഇന്ത്യക്കാരൻ നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നത്.

തന്റെ ഒരു ജോലിക്കാരൻ ഇത്രയും വലിയൊരു തുക തന്നിൽ നിന്നും മോഷ്ടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടായിരുന്നില്ലെന്ന് സ്പോൺസർ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa