Sunday, September 22, 2024
Top StoriesU A E

റമദാനിൽ ഈ നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴ

അബുദാബി: നിയമ ലംഘനങ്ങളെ ശക്തമായി നേരിടുന്ന രാജ്യമാണ് യു എ ഇ. റമദാനിൽ മാത്രമായി പ്രത്യേകം നിലനിൽക്കുന്ന നിയമങ്ങൾ കർശനമായി യു എ ഇ നടപ്പാക്കാറുണ്ട്. പൊതു ഇടങ്ങളിൽ വെച്ച് പകൽ സമയം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക , മീറ്റിങ്ങുകളിൽ ഉച്ചഭക്ഷണം ഒഴിവാക്കുക, തുടങ്ങി നിരവധി നിർദ്ദേശങ്ങൾ റമദാനിൽ യു എ ഇ താമസക്കാർക്ക് സർക്കാർ നൽകാറുണ്ട്. അതുപോലെ റമദാന് മുന്നോടിയായി ഭിക്ഷാടനം നിരോധിച്ചു കൊണ്ട് നിയമം കൊണ്ടുവന്നിരിക്കുകയാണ് സർക്കാർ.

ഭിക്ഷാടനം പൂർണമായും നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശുദ്ധ മാസത്തിന് മുന്നോടിയായി നിയമം കൊണ്ടുവന്നത്. കഴിഞ്ഞ വർഷം ഭിക്ഷാടന നിരോധന നിയമം ഗവൺമെന്റ് പാസാക്കിയിരുന്നു. രാജ്യത്തിനകത്ത് ആരെങ്കിലും ഭിക്ഷാടനത്തിൽ ഏർപ്പെട്ടത് പിടിക്കപ്പെട്ടാൽ മൂന്ന് മാസം തടവും, അൻപതിനായിരം ദിർഹം പിഴയും ലഭിക്കുമെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ അറിയിച്ചു.

യാചകരെ സംഘടിപ്പിച്ച് സംഘമായി ഭിക്ഷാടനം നടത്തുന്ന ഭിക്ഷാടന മാഫിയക്കാർക്ക് ഒരു ലക്ഷം ദിർഹം പിഴയും, ആറ് മാസം തടവവും ശിക്ഷ ലഭിക്കും. ഭിക്ഷാടനത്തിന് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നവർക്കും ഇതേ ശിക്ഷ തന്നെയാണ് ലഭിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q