Monday, November 25, 2024
KuwaitTop Stories

കുവൈത്തിൽ താമസ രേഖ പുതുക്കാത്തവരടക്കം 120,000 നിയമലംഘകർ

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലത്തിന്റെ കണക്ക് പ്രകാരം 120,000 വിദേശികൾ അനധികൃതമായി കുവൈത്തിൽ താമസിക്കുന്നുണ്ട്. ഇവരുടെ എണ്ണം കുറച്ചു കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലാണ് മന്ത്രാലയം. ഇതിൽ ഒരു വിഭാഗം താമസ രേഖ കാലാവധി തീർന്നതിന് ശേഷം പലകാരണങ്ങളാൽ ഇതുവരെ പുതുക്കാത്തവരാണ്. ബാക്കിയുള്ളവർ സന്ദർശന വിസയിലെത്തി തിരിച്ചുപോവാതെ രാജ്യത്ത് തങ്ങുന്നവരാണ്.

kuwait street

സെക്യൂരിറ്റി കാമ്പയിനിലൂടെയും മറ്റു മാര്ഗങ്ങളിലൂടെയും പരമാവധി നിയമ ലംഘകരെ പിടികൂടി നാടുകടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കഴിഞ്ഞ ചുരുക്കം ദിവസങ്ങൾക്കുള്ളിൽ 620 വിദേശികളെ കുവൈത്തിൽ നിന്നും നാടുകടത്തി. ഇതിൽ 18 സ്ത്രീകളും ഉൾപ്പെടും. സ്ത്രീകളും പുരുഷന്മാരുമടക്കം പരമാവധി 800 ആളുകളെ നാടുകടത്തൽ കേന്ദ്രത്തിൽ താമസിപ്പിക്കാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa