Monday, September 23, 2024
Top StoriesU A E

വിമാനം വൈകിയത് ഉപകാരമായി ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ലഭിച്ചത് 7 കോടി രൂപ

ദുബായ്: വിമാനം വൈകിയത് കാരണം 7 കോടിയോളം രൂപ ലഭിച്ചിരിക്കുകയാണ് ഇന്ത്യക്കാരിയായ വിദ്യാർത്ഥിനിക്ക്. ദുബായ് ഡ്യുട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ച സാറ എൽറായ അഹ്മദ് എന്ന ഇന്ത്യക്കാരിയാണ് ഈ ഭാഗ്യവതി.

dubai raffle

മാർച്ച് അവസാനത്തിൽ മുംബൈയിൽ നിന്നും ദുബായ് വഴി മനാമയിലേക്ക് പോകുമ്പോഴാണ് അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായ ഈ 21 കാരി സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. വിമാനം ആറ് മണിക്കൂർ വൈകിയത് കാരണം ദുബായ് എയർപോർട്ടിൽ ഇരിക്കുമ്പോഴാണ് ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചത്. സമ്മാനം അടിച്ച വിവരം അറിഞ്ഞപ്പോൾ ആരെങ്കിലും വിളിച്ച് പറ്റിക്കുകയായിരിക്കും എന്നാണ് സാറ കരുതിയത്.

ആദ്യമായിട്ടാണ് സാറ ടിക്കറ്റ് എടുക്കുന്നത്. ടിക്കറ്റ് എടുത്തതിന് ശേഷം അത് പിതാവിന് നൽകിയെന്നും, എന്താണ് അതെന്ന് പിതാവിന് അറിയില്ലായിരുന്നു എന്നും സാറ പറഞ്ഞു. ഇന്ത്യൻ പാസ്സ്പോർട്ടുള്ള സാറയുടെ പിതാവ് സുഡാനിയും മാതാവ് ഇന്ത്യക്കാരിയുമാണ്. സുഡാനിലെ നൈൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സാറയുടെ മാതാപിതാക്കൾ ബഹ്റൈനിലാണ് താമസിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q