Monday, September 23, 2024
DubaiTop Stories

മുലപ്പാൽ ലഭിക്കൽ കുട്ടികളുടെ നിയമപരമായ അവകാശം; ദുബായ് ഹെൽത്ത് അതോറിറ്റി

ദുബായ്: പ്രതിരോധ കുത്തിവെപ്പുകളും, മുലയൂട്ടലും മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച് തീരുമാനിക്കാവുന്ന ഒന്നല്ല. യു എ ഇ നിയമപ്രകാരം അത് കുട്ടികളുടെ നിയമപരമായ അവകാശമാണ്. മാതാപിതാക്കളും സമൂഹവും അവരുടെ ഉത്തരവാദിത്തത്തെ കുറിച്ച് ബോധവാന്മാരാവേണ്ടതുണ്ടെന്ന് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സ്റ്റാന്റിംഗ് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി (ഡി എച് എ ) ചെയർപേഴ്സൺ ഷഹർബാൻ അബ്ദുല്ല പറഞ്ഞു.

2016 ൽ നിലവിൽ വന്ന നിയമപ്രകാരം, ഡോക്ടർ, നേഴ്‌സ്, സാമൂഹ്യപ്രവർത്തകർ എന്നിവർ നിർബന്ധമായും കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്. അതൊരു സംശയം മാത്രമാണെങ്കിലും അധികാരികാരികളെ അറിയിക്കേണ്ടതാണ്.

ശാരീരിക ഉപദ്രവം, മാനസീക പീഡനം, ലൈംഗിക അതിക്രമം, അവഗണിക്കാൽ ഇവയെല്ലാം കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന്റെ പരിധിയിൽ വരും. ഇതിലെ പ്രതിരോധ കുത്തിവെപ്പുകൾ നൽകാതിരിക്കുന്നതും മുലയൂട്ടാതിരിക്കുന്നതും, കുട്ടികൾക്ക് അസുഖങ്ങൾക്ക് ശരിയായ ചികിത്സ നല്കാതിരിക്കലും അവഗണയായിട്ട് കണക്കാക്കും.

ആരോഗ്യ പരമായ കാരണങ്ങളല്ലാതെ കുട്ടികൾക്ക് മുലയൂട്ടില്ല എന്ന് പറയാൻ ഒരു മാതാവിനും ദുബായ് നിയമപ്രകാരം അധികാരമില്ല. ഇസ്‌ലാമിൽ കുട്ടികൾക്ക് മുലയൂട്ടേണ്ടത് രണ്ട് വർഷമാണെന്നും, ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മുലപ്പാൽ കുട്ടികൾക്ക് നൽകാൻ മാർഗങ്ങളുണ്ടെന്നും ഷഹർബാൻ അബ്ദുല്ല പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q