Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ ജനങ്ങൾ കാറുകളെ ആവശ്യത്തിലധികം ആശ്രയിക്കുന്നു

സൗദിയിലെ ജനങ്ങൾ ആവശ്യമില്ലാതെയും കാറുകളെ ആശ്രയിക്കുന്നവരാണെന്ന് സൗദി ആരോഗ്യ മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ: സ്വാലിഹ് അൽ അൻസാരി അഭിപ്രായപ്പെട്ടു.

ജനങ്ങൾ ആവശ്യത്തിലധികം കാറിനെ ആശ്രയിക്കുന്നു. കാർ ഉപയോഗിക്കാതെ ചെറിയ ദൂരം മാത്രം സഞ്ചരിച്ചാൽ എത്തുന്ന സ്ഥലങ്ങളിലേക്കും നടന്ന് പോകാൻ ആളുകൾ തയ്യാറാകുന്നില്ല.

ജനങ്ങൾ കാറുകളെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും നടത്തവും സൈക്കിൾ സവാരിയും പതിവാക്കണമെന്നും ആഹ്വാനം ചെയ്ത ഡോ:സ്വാലിഹ് ആരോഗ്യം നില നിർത്തുന്നതിനു ഇത് അത്യാവശ്യമാണെന്നും പറഞ്ഞു.

റിയാദ് മെട്രോ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ നഗരത്തിലെ ജനങ്ങളുടെ ദിന ചര്യയായി സ്വാഭാവികമായും നടത്തം മാറുമെന്നും, നടത്തവും സൈക്കിൾ യാത്രയും ആരോഗ്യ സംരക്ഷണത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഡോ: സ്വാലിഹ് പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്