ഹൈവേകളിലെ ഈ ബോഡിന്റെ ലക്ഷ്യം എന്താണെന്നറിയാം
ഹൈവേകളിൽ സഞ്ചരിക്കുമ്പോൾ പലരും ഇത് പോലുള്ള ബോഡുകൾ കണ്ടിട്ടുണ്ടായിരിക്കും. പച്ച ബോഡിൽ വെളുത്ത അക്ഷരത്തിൽ എഴുതിയ അക്കങ്ങളുള്ള ഈ ബോഡുകൾ കൊണ്ടുള്ള ഗുണങ്ങൾ നിസ്സാരമല്ല.
ഉദാഹരണത്തിന് ഈ ചിത്രത്തിലെ ബോഡ് തന്നെ പരിശോധിക്കുക. 65 എന്ന് അറബിയിൽ മുകളിൽ എഴുതിയിരിക്കുന്നു. അതിനു താഴെ 148 എന്നും എഴുതിയിരിക്കുന്നത് കാണാം ( താഴെ നിന്ന് മുകളിലേക്കാണു ഇവിടെ വായിക്കേണ്ടത്).
ഇതിലെ 65 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് റോഡിൻ്റെ നമ്പറാണ്. അതേ സമയം താഴെയുള്ള 148 എന്നത് കിലോമീറ്ററാണ്. അതായത് 65 ആം നമ്പർ റോഡിൽ 148 കിലോമീറ്റർ എന്നർത്ഥം.
ഈ റോഡ് നമ്പർ ഒരു പ്രവിശ്യയിലും ആവർത്തിക്കില്ല. ഓരോ രണ്ട് കിലോമീറ്ററിലും ഇത്തരത്തിലുള്ള ബോഡുകൾ സ്ഥാപിച്ചതായി കാണാം.
ഇത്തരം ബോഡുകൾ സ്ഥാപിച്ചതിന്റെ പിറകിലുള്ള പ്രധാന ലക്ഷ്യം റോഡുകളിൽ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഉണ്ടായാൽ പട്രോൾ വാഹനങ്ങൾക്കും ആംബുലന്സിനുമെല്ലാം റോഡ് നമ്പറും കിലോമീറ്റർ കണക്കും കൃത്യമായി അറിയിച്ച് കൊടുക്കാൻ സാധിക്കുമെന്നതും രക്ഷാ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ സഹായിക്കുമെന്നതുമാണ്. അതോടൊപ്പം യാത്രക്കാർക്കും തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ബാക്കിയുള്ള ദൂരം മനസ്സിലാക്കാനും ഇത് ഉപകരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa