Tuesday, November 26, 2024
KuwaitTop Stories

ഒരു ദിനാറിന് വിദേശികളുടെ താമസരേഖ പുതുക്കി നൽകി; വനിതാ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

കുവൈത്ത് സിറ്റി: ഒരു ദീനാറിന് വിദേശികളുടെ താമസരേഖകൾ പുതുക്കി നൽകിയ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്മെന്റിലെ വനിതാ ഉദ്യോഗസ്ഥർക്കെതിരെ കുവൈത്തിൽ അന്വേഷണം ആരംഭിച്ചു. പത്ത് ദിനാറിനു പകരം ഇവർ ഒരു ദിനാറിന് താമസരേഖകൾ പുതുക്കി നൽകിയതായി അന്വേഷണത്തിൽ വ്യക്തമായതായി ബന്ധപ്പെട്ട വകുപ്പുകളെ ഉദ്ധരിച്ച് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.

പത്ത് ദീനാറിന്റെ സ്റ്റമ്പിന് പകരം ഒരു ദീനാറിന്റെ സ്റ്റാമ്പാണ് താമസരേഖ പുതുക്കാൻ ഇവർ ഉപയോഗിച്ചിരുന്നത്. ഏതെങ്കിലും തരത്തിലുള്ള അഴിമതി ഇതിൽ നടന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഒരു ദീനാറിന്റെ റെവെന്യു സ്റ്റാമ്പ് ഇവർ മനപ്പൂർവം ഉപയോഗിച്ചതാണോ അതോ മറ്റെന്തിങ്കിലും യുക്തിപരമായ വിശദീകരണം ഇവർക്ക് നൽകാറുണ്ടോ എന്നും അന്വേഷിക്കും.

അന്വേഷണത്തിന് ശേഷം അഴിമതി നടന്നു എന്ന് തെളിയിക്കപ്പെട്ടാൽ ഇവരുടെ മേൽ മോഷണ കുറ്റം ചുമത്തുകയും തക്കതായ ശിക്ഷ നൽകുമെന്നും ബന്ധപ്പെട്ട അധികാരികാരികൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa