ഈ റമളാനിൽ 20 മണിക്കൂർ നോമ്പെടുക്കേണ്ടി വരുന്ന രാജ്യക്കാരുമുണ്ട്
ദോഹ: ഖത്തറിലുള്ളവർക്ക് ഈ റമളാനിൽ നോമ്പ് സമയം ചുരുങ്ങിയത് 14 മണിക്കൂറും 38 മിനുട്ടും കൂടിയത് 15 മണിക്കൂറും 9 മിനുട്ടുമായിരിക്കും എന്ന് ഖത്തർ കലണ്ടർ ഹൗസിലെ ആസ്ട്രോണമറായ ഡോ: ബഷീർ മർസൂഖ് അറിയിച്ചു. റമളാനിലെ അവസാന ദിനങ്ങളിലായിരിക്കും നോംബ് സമയത്തിൽ ദൈർഘ്യം അനുഭവപ്പെടുക.
ദോഹയിൽ മെയ് 5 പുലർച്ചെ 1:45 നായിരിക്കും റമളാൻ ചന്ദ്രക്കല തെളിയുകയെന്നതിനാൽ മെയ് 4നു വൈകുന്നേരം ചന്ദ്രനെ കാണാൻ സാധിക്കില്ല എന്ന് വാന നിരീക്ഷകർ അറിയിച്ചു. മെയ് 5 ഞായറാഴ്ച സൂര്യൻ അസ്തമിച്ച് 31 മിനുട്ടോളം ചന്ദ്രക്കല ദർശിക്കാൻ സാധിച്ചേക്കുമെന്നും വാന നിരീക്ഷകർ പ്രവചിച്ചിട്ടുണ്ട്.
യൂറോപ്യൻ മുസ്ലിംകൾക്ക് ഈ വർഷത്തെ റമളാൻ പകൽ കൂടുതൽ ദൈർഘ്യമേറിയതായിരിക്കുമെന്നും ആസ്ട്രോണമർ ഡോ: ബഷീർ മർസൂഖ് അഭിപ്രായപ്പെട്ടു.
നോർവേയിലും സ്വീഡനിലുമുള്ള ജനങ്ങൾക്ക് റമളാൻ നോംബ് സമയം ഏകദേശം 20 മണിക്കൂറായിരിക്കും എന്ന് ഡോ: ബഷീർ പറയുന്നു. അതേ സമയം ഡെന്മാർക്കിലും ജർമ്മനിയിലുമുള്ളവർക്ക് 19 മണിക്കൂറും ഫ്രാൻസിലുള്ളവർക്ക് 18 മണിക്കൂറുമായിരിക്കും റമളാൻ നോംബ് സമയം.
ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നോംബ് സമയം അർജ്ൻ്റീനയിലായിരിക്കുമെന്ന് ഡോ: ബഷീർ അഭിപ്രായപ്പെട്ടു. ഏകദേശം 11 മണിക്കൂറായിരിക്കും അർജൻ്റീനയിലുള്ളവർക്ക് നോംബെടുക്കേണ്ടി വരിക.
റമളാൻ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും മാസപ്പിറവി നിരീക്ഷിക്കാനാണു സുപ്രീം കോടതിയുടെ ആഹ്വാനം.
നഗ്ന നേത്രങ്ങൾ കൊണ്ടോ ദൂരദർശിനി ഉപയോഗിച്ചോ മാസപ്പിറവി ദർശിച്ചവർ അടുത്തുള്ള കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതിയുടെ നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa