കുവൈത്തിലെ മഴക്കെടുതിയിൽ ദുരന്ത നിവാരണത്തിൽ ഏർപ്പെട്ട സൈനികർക്ക് കാഷ് അവാർഡ്
കുവൈത്ത് സിറ്റി: കുവൈത്തിലെ മഴക്കെടുതികളിൽ ദുരന്ത നിവാരണങ്ങൾക്കായി സേവനം ചെയ്ത സുരക്ഷാ ഭടന്മാർക്ക് കാഷ് അവാർഡ്. നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി ലെഫ്റ്റനൻ്റ് ഹാഷിം അൽ രിഫാഇയാണു 200 കുവൈത്തി ദീനാർ അഥവാ ഏകദേശം 45,000 ഇന്ത്യൻ രൂപ വീതം സുരക്ഷാ സൈനികർക്ക് കാഷ് അവാർഡായി നൽകിയത്.
നാഷണൽ ഗാർഡ് കൗൺസിലിൻ്റെ തീരുമാന പ്രകാരമായിരുന്നു പണം നൽകി ആദരിച്ചത്. രാജ്യം അതീവ ഗുരുതരമായ അവസ്ഥ നേരിട്ടപ്പോൾ സഹായിക്കുന്നതിനായി സുരക്ഷാ സേനാംഗങ്ങൾ സജീവമായി രംഗത്തിറങ്ങിയിരുന്നു.
കുവൈത്ത് അടുത്ത കാലത്ത് കണ്ടതിൽ വെച്ചേറ്റവും വലിയ മഴയായിരുന്നു ഏതാനും മാസങ്ങൾക്ക് മുംബ് ലഭിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്കത്തിൽ പെട്ട് വലിയ പ്രയാസത്തിലായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa