സൗദിയിൽ തിങ്കളാഴ്ച വ്രതമാരംഭിക്കുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല
സൗദിയിൽ തിങ്കളാഴ്ച വ്രതമാരംഭിക്കുന്നതിനെക്കുറിച്ച് വിവിധ മാധ്യമങ്ങളിൽ പ്രഖ്യാപനങ്ങൾ വന്നിട്ടുണ്ടെങ്കിലും വ്രതാരംഭം തിങ്കളാഴ്ചയാണെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ട സമയത്ത് ശനിയാഴ്ച മാസം കണ്ടില്ലെങ്കിൽ ഞായറാഴ്ചയും മാസപ്പിറവി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇന്ന് (ശനിയാഴ്ച) സൗദിയിലെവിടെയും മാസം കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആയതിനാൽ നാളെ (ഞായർ) മാസപ്പിറവി ദർശിക്കുന്നതിനനുസരിച്ചായിരിക്കും സുപ്രീം കോടതിയുടെ ഔദ്യോഗിക പ്രഖ്യാപനം വരിക.
ഉമ്മുൽ ഖുറ കലണ്ടർ പ്രകാരം മെയ് 4 ശനിയാഴ്ച ശഅബാൻ 29 ആണെങ്കിലും കഴിഞ്ഞ റജബ് 29 നു ശഅബാൻ മാസപ്പിറവി ദർശിച്ചതായി രാജ്യത്തെവിടെ നിന്നും റിപ്പോർട്ട് കിട്ടിയിരുന്നില്ലെന്നതും സുപ്രീം കോടതി ശനിയാഴ്ചയും ഞായറാഴ്ചയും റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നതും ഈ സന്ദർഭത്തിൽ പ്രാധാന്യം അർഹിക്കുന്നു
ഇന്ന് (ശനിയാഴ്ച) മാസപ്പിറവി കണ്ടിട്ടില്ലെന്നും വ്രതാരംഭം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച വൈകുന്നേരം നടത്തുമെന്നുമുള്ള സൗദി സുപ്രീം കോടതിയുടെ ഇന്നത്തെ പ്രസ്താവനയാണു ഈ വിഷയത്തിലുള്ള ഏറ്റവും പുതിയ ഔദ്യോഗിക അറിയിപ്പ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa