Sunday, November 24, 2024
KuwaitTop Stories

റമളാനിൽ പൊതു സ്ഥലങ്ങളിൽ പരസ്യമായി ഭക്ഷണം കഴിച്ചാൽ ജയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വിശുദ്ധ റമളാനിൽ പകൽ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് അധികൃതരുടെ മുന്നറിയിപ്പ്.

റമളാൻ മാസത്തിൽ പകൽ സമയം പരസ്യമായി ഭക്ഷണം കഴിക്കുന്നവർ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് കുവൈത്ത് സെക്യൂരിറ്റി ഒഫിഷ്യലിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

കുവൈത്തി നിയമ പ്രകാരം റമളാൻ പകലിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നത് ഒരു മാസം ജയിൽ ശിക്ഷയോ 100 ദീനാർ പിഴയോ ലഭിക്കുന്ന കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ളിക് റിലേഷൻ ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ തൗഹീദ് അൽ ഖന്ദരി അറിയിച്ചതായി അൽ അൻബാ ന്യൂസ് പേപർ റിപ്പോർട്ട് പറയുന്നു.

ഈ നിയമം മുസ്ലിംകൾക്കും അമുസ്ലിംകൾക്ക് ഒരു പോലെ ബാധകമാണെന്ന് പറഞ്ഞ ബ്രിഗേഡിയർ തൗഹീദ് കുവൈത്തികളും വിദേശികളും നോംബുകാരൻ്റെ മാഹാത്മ്യത്തെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്