ഒമാനിൽ സുനാമി ഭീതിയില്ലെന്ന് അധികൃതർ
അറബിക്കടലിൽ ഉണ്ടായ ഭൂചലനത്തെത്തുടർന്ന് രുപപ്പെടാൻ സാധ്യതയുള്ള സുനാമിയിൽ നിന്ന് ഒമാൻ സുരക്ഷിതമെന്ന് അധികൃതർ.
ഒമാൻ പബ്ളിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ആണു ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കിയത്.
അറബിക്കടലിൽ വൈകുന്നേരം 07:04 നായിരുന്നു 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
അറബിക്കടലിലെ ഒവൻ ഫാൾട്ട് സോണിലുണ്ടായ ഭൂചലനത്തെത്തുടർന്ന് സുനാമി സാധ്യതയില്ലെന്നാണു ഔദ്യോഗിക പ്രസ്താവനയിലൂടെ ഒമാൻ കാലാവസ്ഥാ വിഭാഗം അറിയിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa