ദുബൈയിലെ ഏറ്റവും അപകടം പിടിച്ച 5 റോഡുകൾ
ദുബായ്: ദുബൈയിലെ ഏറ്റവും അപകടം പിടിച്ച അഞ്ച് റോഡുകൾ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ, ബ്രിഗ്രേഡിയർ സൈഫ് അൽ മസ്‌റൂഇ വെളുപ്പെടുത്തി.
ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ശെയ്ഖ് സായിദ് റോഡ്, ദുബായ്-അൽ ഐൻ റോഡ്, അൽ ഖൈൽ റോഡ് എന്നിവയാണ് ഏറ്റവും അപകടം പിടിച്ച റോഡുകളായി ദുബായ് ട്രാഫിക് കണ്ടെത്തിയത്.
2019 ആദ്യ പാദത്തിൽ ദുബായിയിലെ വാഹനാപകട മരണങ്ങളിൽ 2018 ലെ ഇതേ കാലയളവിലെ കണക്ക് വെച്ച് നോക്കുമ്പോൾ 19 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങളിലും വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തിന്റെ ആദ്യപാദത്തിൽ 6 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബ്രിഗ്രേഡിയർ സൈഫ് അൽ മസ്‌റൂഇ പറഞ്ഞു.
റോഡ് സുരക്ഷയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ട്രാഫിക് ഡിപ്പാർട്മെന്റ് നടത്തുന്ന കാമ്പയിനിനെ തുടർന്നാണ് റോഡ് അപകടങ്ങൾ കുറക്കാൻ സാധിച്ചത്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം 71 ബോധവൽക്കര പരിപാടികൾ സംഘടിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa