Sunday, November 24, 2024
Saudi ArabiaSpecial Stories

ജിദ്ദയിലെ ജനങ്ങളെ അത്താഴ സമയത്ത് ചെണ്ട കൊട്ടി ഉണർത്തിയ കാലം

റമളാൻ മാസമായാൽ അത്താഴ സമയത്ത് വീടുകൾ തോറും നടന്ന് ചെണ്ട കൊട്ടി ജനങ്ങളെ ഉണർത്തിയിരുന്ന മുംബത്തെ കാലം അനുസ്മരിക്കുകയാണു അബ്ദുൽ മുഹ്സിൻ എന്ന ജിദ്ദക്കാരൻ.

യഹ്യ ഹലങ്ഖി എന്നയാൾ ഒരു ചെണ്ടയുമെടുത്ത് ജിദ്ദക്കാരുടെ വീടുകളുടെ വാതിലുകൾക്ക് മുംബിലെത്തി ചെണ്ട കൊട്ടി ആളുകളുടെ പേരെടുത്ത് വിളിച്ചുണർത്തുമായിരുന്നു. മസ്ഹറാത്തി എന്നായിരുന്നു ഇങ്ങനെ വിളിച്ചുണർത്തുന്നയാളെ വിളിച്ചിരുന്നത്.

അന്നത്തെ ജനങ്ങൾ തറാവീഹ് നമസ്ക്കാരം കഴിഞ്ഞാൽ ഉറങ്ങുമായിരുന്നു എന്ന് പറഞ്ഞ അബ്ദുൽ മുഹ്സിൻ അത്താഴത്തിനു വിളിച്ചുണർത്തുന്ന ആളുടെ അനിവാര്യതയും എടുത്ത് പറയുന്നു.

പെരുന്നാൾ ആകുമ്പോൾ ജനങ്ങൾ അവരെ അത്താഴത്തിന് മുട്ടി വിളിച്ചയാൾക്ക് പണവും വസ്ത്രവും ഭക്ഷണവുമെല്ലാം സമ്മാനമായി നല്കാറുണ്ടായിരുന്നു .

അന്ന് അത്താഴത്തിനു ചെണ്ട മുട്ടി വിളിച്ചുണർത്തുന്നയാളുടെ ശബ്ദം കേൾക്കുംബോഴായിരുന്നു പലരും ഉണർന്നിരുന്നത്. എന്നാൽ ഇന്ന് അതെല്ലാം സാങ്കേതിക വിദ്യക്ക് വഴി മാറിയെന്നും അബ്ദുൽ മുഹ്സിൻ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്