യോഗ്യതയുള്ള പ്രവാസികൾക്ക് നിരവധി ആനുകൂല്യങ്ങളുള്ള കാലാവധിയില്ലാത്ത ഇഖാമ
യോഗ്യരായ വിദേശികൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്ന പ്രിവിലേജ് ഇഖാമ നിയമ കരട് രേഖ സൗദി ശൂറാ കൗൺസിൽ അംഗീകരിച്ചു.
ശൂറാ പ്രസിഡന്റ് ശൈഖ് അബ്ദല്ല ആലു ശൈഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ശൂറാ കൗൺസിലിന്റെ 41 ആമത് സെഷനിലായിരുന്നു ഈ ചരിത്ര തീരുമാനം.
സ്‌പെഷ്യൽ ഇഖാമ സ്വന്തമാക്കുന്നവർക്ക് സൗദിയിലേക്ക് കുടുംബത്തെ കൊണ്ട് വരാനും വേലക്കാരെ റിക്രൂട്ട് ചെയ്യാനും വസ്തു, വാഹനങ്ങൾ തുടങ്ങിയവ സ്വന്തം പേരിലാക്കാനും തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.
സ്പെഷ്യൽ ഇഖാമ ഇഷ്യു ചെയ്യുന്നവർക്ക് സ്‌പെഷ്യൽ ഫീസ് ഉണ്ടായിരിക്കും. ഇതിൽ തീരുമാനമെടുക്കുന്നത് പ്രത്യേക കേന്ദ്രമായിരിക്കും.
നിയമ പ്രകാരമുള്ള പാസ്പോർട്ട്, സാംബത്തിക ശേഷി, ആരോഗ്യ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ്, ക്രിമിനൽ റെക്കോർഡ് ഇല്ലാതിരിക്കുക എന്നിവയാണ് സ്പെഷ്യൽ ഇഖാമ ലഭിക്കാൻ വേണ്ടത്.
രണ്ട് തരം ഇഖാമയാണു ഇഷ്യു ചെയ്യുക. ഒരു ഇഖാമ പരിധിയില്ലാത്ത കാലാവധിയുള്ളതും രണ്ടാമത്തെ ഇഖാമ പുതുക്കാൻ സാധിക്കുന്ന ഒരു വർഷത്തേക്കുള്ള ഇഖാമയുമായിരിക്കും.
വിദേശ നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും രാജ്യത്തേക്ക് ആകർഷിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണു ഈ സ്പെഷ്യൽ ഇഖാമ ഇഷ്യു ചെയ്യുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa