പോത്തുകല്ല് കൂട്ടായ്മ (പോപ്പി) ഇഫ്താർ സംഗമം നടത്തി.
ജിദ്ദ : ജിദ്ദയിലെ പോത്തുകല്ല് പഞ്ചായത്ത് പ്രവാസി കൂട്ടായ്മ പോപ്പി ജിദ്ദയുടെ ഈ വർഷത്തെ ഇഫ്താർ സംഗമം മെയ് 10 വെള്ളിയാഴ്ച ഷറഫിയ്യ സുൽത്താന റെസ്റ്റോറന്റിൽ വെച്ച് നടന്നു. നാട്ടിൽ നിന്ന് ഉംറ നിർവഹിക്കാൻ എത്തിയ പോത്തുകല്ല് പാലിയേറ്റീവ് കെയർ ക്ലിനിക് ജോയിന്റ് സെക്രട്ടറി ഹളളല മുഖ്യാഥിതിയായി പങ്കെടുത്തു.
പ്രസിഡണ്ട് KT ജുനൈസ് അധ്യക്ഷത വഹിച്ച സംഗമം രക്ഷാധികാരി സുൾഫിക്കർ അലി ഉത്ഘാടനം ചെയ്തു. ജലീൽ പുതിയചിറക്കൽ, കരീം പുലിവെട്ടി, സുനീർ, ബാപ്പുട്ടി ഭൂദാനം, എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് ഇസ്മായിൽ, അസ്ഹർ, അക്ബർ, ഫിറോസ്, യൂനുസ് അലി, ജയകൃഷ്‌ണൻ, സലാം, അൻസാർ എന്നിവർ നേതൃത്വം നൽകി. നിഷാദ് സ്വാഗതവും ജോബി നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
