138 വർഷം മുംബ് റേക്കോർഡ് ചെയ്ത മസ്ജിദുൽ ഹറാമിലെ ബാങ്ക് വിളി ശ്രദ്ധേയമാകുന്നു
138 വർഷം മുംബ് വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്നുള്ള ബാങ്ക് വിളിയുടെ ശബ്ദം റെക്കോർഡ് ചെയ്തത് അറബ് മീഡിയകളിൽ ശ്രദ്ധേയമാകുന്നു.
കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻ്റ് ആർകെവ്സ് ആണു ഈ അപൂർവ്വ ബാങ്ക് വിളിയുടെ ഓഡിയോ റെക്കോർഡ് പുറത്ത് വിട്ടത്.
ഡച്ച് ഓറിയൻ്റലിസ്റ്റായ ക്രിസ്റ്റ്യൻ സെനോക് ആയിരുന്നു ഇത് റെക്കോർഡ് ചെയ്തത് എന്നാണു കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്.
138 വർഷം മുംബ് ഹിജ്ര 1302ൽ അഥവാ എ. ഡി 1885 ലായിരുന്നു ഈ അപൂർവ്വ റെക്കോർഡിംഗ് നടന്നത്.
ഹോളണ്ടിലെ ലെയ്ഡൻ യൂണിവേഴ്സിറ്റിയിലെ ലൈബ്രററിയിലാണു ഈ അപൂർവ്വ ബാങ്ക് വിളി ശബ്ദത്തിൻ്റെ ഒറിജിനൽ റേക്കോർഡ് സൂക്ഷിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa