Sunday, September 22, 2024
Top StoriesU A E

ദുബൈയിലേക്ക് ആഡംബരക്കപ്പലുകളുടെ ഒഴുക്ക്

ദുബൈയിലേക്ക് ആഡംബരക്കപ്പലുകളുടെ വൻ നിര തന്നെ എത്തുന്നതായി റിപ്പോർട്ട്. ഓരോ വർഷവും ആഡംബരക്കപ്പലുകളിൽ ദുബൈയിലെത്തുന്നവരുടെ നിരക്ക് വർധിച്ച് കൊണ്ടിരിക്കുകയാണു.

കഴിഞ്ഞ വർഷം മാത്രം ആറര ലക്ഷത്തോളം പേരാണു ആഡംബരക്കപ്പലുകളിൽ ദുബൈയിലെത്തിയത്.കഴിഞ്ഞ 5 ദിവസങ്ങൾക്കുള്ളിൽ മാത്രം 5 ആഡംബരക്കപ്പലുകളാണു ഹംദാൻ ബിൻ മുഹമ്മദ് ക്രൂസ് ടെർമിനലിൽ എത്തിയത്.

എക്സ്പോ 2020 നോടനുബന്ധിച്ച് രാജ്യത്തെ തുറമുഖങ്ങളിൽ ആഡംബരക്കപ്പലുകളുടെയും സഞ്ചാരികളുടെയും വലിയ ഒഴുക്ക് തന്നെ അനുഭവപ്പെടുമെന്നാണു അധികൃതരുടെ കണക്ക് കൂട്ടൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്