Sunday, September 22, 2024
OmanTravel

തീർച്ചയായും യാത്ര ചെയ്യേണ്ട 19 സ്ഥലങ്ങളിൽ കേരളവും ഒമാനും

വെബ്ഡെസ്ക്: നിർബന്ധമായും ഒരാൾ യാത്ര ചെയ്യേണ്ട 19 സ്ഥലങ്ങളിൽ കേരളത്തിനും ഒമാനും സ്ഥാനം. അമേരിക്ക ആസ്ഥാനമായ സി എൻ എൻ ട്രാവൽ തയ്യാറാക്കിയ പട്ടികയിലാണു കേരളവും ഒമാനും ഇടം പിടിച്ചത്.

പ്രളയത്തെ അതിജീവിച്ച കേരളത്തെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സൂരോദയാസ്തമയ കാഴ്ചകൾ, സംസ്ക്കാരം, ഹൗസ് ബോട്ടുകൾ, കായലുകൾ, ഭക്ഷണം, തെങ്ങിൻ തോപ്പുകൾ, വന്യ ജീവികൾ തുടങ്ങിയവ കേരളത്തെ മനോഹരമാക്കുന്നതായി റിപ്പോർട്ടിലുണ്ട്.

സുവർണ്ണ മണൽക്കുന്നുകൾ, പർവ്വതനിരകൾ, ആമകളും ഡോൾഫിനുകളും നിറഞ്ഞ ജലാശയങ്ങൾ തുടങ്ങി ഒട്ടകയോട്ടങ്ങളും സുൽത്താൻ ഖാബൂസ് മസ്ജിദുമെല്ലാം ഒമാനെ സവിശേഷമാക്കുന്നതിൽ ഇടം പിടിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്