Sunday, April 13, 2025
QatarTop Stories

കൊസോവയിൽ ഖത്തർ ചാരിറ്റി 373 പദ്ധതികൾ പൂർത്തിയാക്കി

കൊസോവൻ ജനതയുടെ വിവിധ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം മാത്രം ഖത്തർ ചാരിറ്റി നടപ്പാക്കിയത് 373 പദ്ധതികൾ. കൊസോവയിലെ വിവിധ സർക്കാർ , ലോക്കൽ അതോറിറ്റികളുമായി സഹകരിച്ചാണു ചാരിറ്റി പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

വിദ്യാഭ്യാസം, വീട് നിർമ്മാണം, ദുരിതാശ്വാസം, സുസ്ഥിര വികസനം തുടങ്ങി വിവിധ മേഖലകളിൽ ഖത്തർ ചാരിറ്റി ഇടപെട്ടിട്ടുണ്ട്. 30,000 ത്തിലധികം ജനങ്ങൾക്കാണു ഇതിൻ്റെ ഫലം ലഭിച്ചത്.

കൊസോവക്കാരെ സഹായിക്കാനുള്ള കൂടുതൽ പദ്ധതികൾ ഇനിയും ആവിഷ്ക്കരിക്കുകയാണു ഖത്തർ ചാരിറ്റി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്